Breaking News

ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട.എഎസ്‌ഐ മരിച്ചു, മൃതദേഹത്തിന് കാവലിരുന്ന് വളർത്തുനായ

അടിമാലി:റിട്ട എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ.അടിമാലി എസ് എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമന്‍(67) ആണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് സോമന്റെ മരുമകന്‍ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരണം അറിയുന്നത്. ഈ സമയം വരെ വളര്‍ത്തുനായ ‘ഉണ്ണി’ മൃതദേഹത്തിന് കാവല്‍ നിന്നു. ഉമേഷ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും എത്തി. അപ്പോഴും മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാന്‍ അനുവദിച്ചില്ല.

ഒടുവില്‍ നാട്ടുകാരും പൊലീസും വീടിന്റെ പരിസരത്ത് നിന്നും മാറി നിന്നു. ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നാലെ ഉമേഷ് നായയെ ഇവിടെ നിന്ന് മാറ്റിയതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്‍ത്തുനായയുണ്ട്.

ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. ഈ സമയം വളര്‍ത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോണ്‍ എടുക്കാതായതോടെയാണ് ഉമേഷ് വീട്ടിലേക്ക് എത്തിയത്. അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top