Breaking News

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി യുവതി കാറിടിച്ചു മരിച്ചു

ദുബായ്: സത്വ അല്‍ ബിലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളിയുവതി കാറിടിച്ചു മരിച്ചു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി റംഷീനയാണ് (32) മരിച്ചത്. സിഗ്‌നല്‍ മറികടന്നുവന്ന കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ദുബൈ സത്വ അല്‍ ബിലയില്‍ റോഡ് മുറിച്ചു കടക്കുന്നിതിനിടെയാണ് അപകടം. ലാന്‍ഡ് ക്രൂയിസര്‍ റംഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അതേസമയം സിഗ്നല്‍ മറികടന്ന് വന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകന്‍ മുഹമ്മദ് യസാന്‍. പിതാവ്: അബുബക്കര്‍. മാതാവ്: റംല. മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top