Kozhikode

‘പുതു ലഹരിക്ക് ഒരു വോട്ട് ‘അൽഫോൻസ കോളേജിൽ സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ‘പുതു ലഹരിക്ക് ഒരു വോട്ട് ‘ എന്ന പരിപാടി അൽഫോൻസ കോളേജിൽ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകുടത്തിന്റെയും നശാമുക്ത് ഭാരതത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പസിൽ പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾ രാവിലെ പതിനൊന്നര മുതൽ രണ്ടര വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. കല, സംസ്കാരികം, കായികം, ഭക്ഷണം, യാത്ര, ലഹരി പദാർത്ഥങ്ങൾ, വായന, സാമൂഹിക സേവനം, സിനിമ, സൗഹൃദം എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. രണ്ട് പോളിംഗ് ബൂത്തുകളിലായിട്ടാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കോളേജിൽ നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തി. ലഹരി പദാർത്ഥങ്ങളെ വെടിഞ്ഞു ജീവിതത്തിന്റെ പലതായ മേഖലകളെ ലഹരിയാക്കുക എന്ന ആശയം മുൻനിർത്തി നടത്തിയ സംരംഭത്തിൽ ഉയർന്ന ഭൂരിപക്ഷത്തോടെ യാത്ര വിജയിച്ചു.

താമരശ്ശേരി തഹസിൽദാർ സുബൈർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുലിക്കാട്ട്, വാർഡ് മെമ്പർ അപ്പു കോട്ടായി തുടങ്ങിയവർ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ കെ.വി യുടെ നേതൃത്വത്തിൽ കോളേജിലെ അധ്യാപകരും കുട്ടികളുമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം വർഷ ജേണലിസം വിദ്യാർത്ഥികൾ മീഡിയ വിംഗായി പ്രവർത്തിച്ചു. ജൂൺ 26 അവധി ദിനമായതിനാൽ കോളേജുകളിൽ പരിപാടി നേരത്തെ സംഘടിപ്പിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top