Breaking News

പ്ലസ്ടു പരീക്ഷാഫലം വന്നതിന് പിന്നാലെ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥിനികൾ

ആലപ്പുഴ: പ്ലസ്ടു പരീക്ഷാഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്‌തു. പരീക്ഷയില്‍ പരാജയപെട്ടതിന് പിന്നാലെയാണ് ഇരുവരുടെയും ആത്മഹത്യ.ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്.

ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകള്‍ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോള്‍ ആരതി പരാജയപ്പെട്ടിരുന്നു.

അതേസമയം തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പിൽ മുജീബിന്‍റെ മകള്‍ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്ബ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. പ്ലസ്ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top