Breaking News

ഇതുവരെ 40 മണിക്കൂർ, രാഹുൽ ഗാന്ധി നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രാഹുലിന് നോട്ടീസ് നല്‍കി.നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.

നാല് ദിവസത്തിനിടെ ഇതുവരെയായി 40 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. നാളെയോടെ രാഹുലിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കും. ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

അതിനിടെ, രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധം അരങ്ങേറി. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി എംപിമാരെ അടക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്ദറിലേക്കുള്ള റോഡും പൊലീസ് അടച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top