Breaking News

അഗ്നിപഥിൽ റിക്രൂട്ട്‌മെന്റ് തീയതി പ്രഖ്യാപിച്ചു, സേനയിൽ വനിതകളും, കരസേനയിൽ വിജ്ഞാപനം നാളെ

ന്യൂഡൽഹി:അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച്‌ പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.കരസേനയില്‍ നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും.

വ്യോമസേനയില്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ഡിസംബറില്‍ അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക. നവംബര്‍ 21ന് അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തില്‍ നിയമനപ്രക്രിയ നടത്തുമെന്ന് നാവികസേന അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാന്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.

അഗ്നിപഥ് പദ്ധതി അനുസരിച്ച്‌ തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top