Breaking News

19കാരി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി:പത്തൊന്‍പതുകാരി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

രണ്ടുവര്‍ഷം മുൻപാണ് ശ്രീജയുടേയും പ്രവീണിന്റേയും വിവാഹം കഴിഞ്ഞത്. അതേ എസ്റ്റേറ്റിലെ സമീപവാസിയായിരുന്നു പ്രവീണ്‍. വിവാഹം കഴിഞ്ഞ് കുറച്ച്‌ നാള്‍ കഴിഞ്ഞപ്പോഴേക്കും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. പ്രവീണിന് സംശയ രോഗം ഉണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ശ്രീജ മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top