Breaking News

സംസ്ഥാനത്ത് 3,419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന കണക്ക് എങ്കിൽ ഇന്നലെ ഇത് 3488 ആയി ഉയർന്നിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നു.

എറണാകുളം ജില്ലയിൽ ഇന്ന് പ്രതിദിന കോവിഡ് 1000 കടന്നു. ഇന്ന് 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 987 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്.

അതേ സമയം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 8,822 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 53,637 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top