Breaking News

ഉമ തോമസിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം:തൃക്കാക്കരയില്‍ നിന്ന്  വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി.

പിടി തോമസിന്‍റെ ഓര്‍മ്മകളുമായാണ് സത്യപ്രതി‍ജ്ഞക്ക് പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ ഉമ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ല്‍ പിടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ടുകള്‍ ഇപ്പോള്‍ കൂടി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ നേടിയത് 12,955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top