Breaking News

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു

തിരുവനന്തപുരം: ഒന്നര വയസുകാരിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ധീഖ് — സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്. മൂന്ന് പെണ്‍മക്കളിൽ ഇളയ മകളാണ് നൈന ഫാത്തിമ.

സംഭവം നടക്കുമ്പോൾ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മാതാവ് നിസ്കരിക്കുന്ന സമയത്താണ് കുട്ടി ബക്കറ്റിൽ വീണത്. കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിയ ഫാത്തിമ, അസ്ന ഫാത്തിമ സഹോദരങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top