Breaking News

ചക്ക ഇടുന്നതിനിടയിൽ തലയിൽ വീണു, വെൻറിലേറ്ററിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: ചെല്ലഞ്ചിയില്‍ പ്ലാവിൽ നിന്ന് ചക്ക അടര്‍ത്തുന്നതിനിടയില്‍ തലയില്‍ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയില്‍ വീണ് അപകടം സംഭവിച്ചത്.

ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

വിദേശത്തായിരുന്ന ഭര്‍ത്താവ് ബിനുകുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദനയും 9ാം ക്ലാസില്‍ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കള്‍.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/J24nfenwy5YIvyzCciccLb

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top