Breaking News

പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം; അത്യാസന്ന നിലയിലെന്നും മടങ്ങിവരവ് ഉണ്ടാകില്ലെന്നും വിശദീകരണം

ന്യൂഡൽഹി:മുൻ പാക്കിസ്ഥാൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷാറഫിന്റെ മരണ വാർത്ത നിഷേധിച്ച് കുടുംബം. എന്നാൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമല്ലെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പർവേസ് മുഷാറഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ് കുടുംബം മരണ വാർത്തയിലുള്ള പ്രതികരണം അറിയിച്ചത്.

‘അദ്ദേഹം (ജനറൽ പർവേസ് മുഷാറഫ്) വെന്റിലേറ്ററിലല്ല ഉള്ളത്. അമിലോയ്‌ഡോസിസ് എന്ന രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അവയവങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ രോഗം ഭേദമാകുമെന്ന പ്രതീക്ഷയില്ല. അതീവ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കണം’- എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top