Breaking News

മൊബൈൽ ഉപയോഗം വിലക്കി; പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

കൊല്ലം: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടകം സ്വദേശിനി ശിവാനിയാണ് തൂങ്ങിമരിച്ചത്. രാവിലെയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ശിവാനിയെ കണ്ടത്.രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ്.

മൊബൈൽ ഫോൺ ഉപയോഗം അമിതമായതിന്റെ പേരിൽ ഇന്നലെ രാത്രി മാതാവ് കുട്ടിയെ ശാസിച്ചിരുന്നു ഇതിന് പിന്നാലെ മുറിയിൽ കയറിയ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ശിവാനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. കുട്ടിയുടെ പിതാവ് രതീഷ് വിദേശത്താണ്. അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷമാകും സംസ്‌കാരം. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൊബൈലിന്റെ അമിത ഉപയോഗത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top