Breaking News

മന്ത്രി വീണാ ജോര്‍ജിന് കോവിഡ് ആണെന്ന വാർത്തകൾ അടിസ്ഥാനരഹിതം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് ആണെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ രണ്ടു തവണ ആര്‍ടി- പിസിആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇവിടെ കുറിയ്ക്കുന്നതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top