Latest News

സണ്ണി ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം തൃശ്ശൂർ ഷോപ്പേഴ്‌സ്‌ മാളിൽ തുറന്നു

തൃശ്ശൂർ:സണ്ണി ഡയമണ്ട്‌സിന്റെയും ഡി ബിയേഴ്‌സ്‌ ഫോറെവർ മാർക്കിന്റെയും സംയുക്ത ഷോറൂം തൃശ്ശൂർ എം.ജി. റോഡിൽ പ്രവർത്തനമാരംഭിച്ചു.

 

തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവാദകർമം നിർവഹിച്ചു. സണ്ണി ഡയമണ്ട്‌സ്‌ സ്ഥാപകരായ പി.പി. സണ്ണി, സീന സണ്ണി എന്നിവർ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്തു.

 

ഡയറക്ടർ പ്രേം, നികിത, രോഹൻ എന്നിവരും ഡി ബിയേഴ്‌സ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ അമിത്‌ പ്രതിഹാരി (ജനറൽ മാനേജർ), അരുൺ രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. നിലവിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ സണ്ണി ഡയമണ്ട്‌സിന്‌ ബ്രാഞ്ചുകളുണ്ട്‌. ഡി ബിയേഴ്‌സ്‌ ഫോറെവർ മാർക്കിന്റെ തൃശ്ശൂരിലെ ഏക ഷോറൂമാണ്‌ എം.ജി. റോഡ്‌ ഷോപ്പേഴ്‌സ്‌ മാളിലുള്ള സണ്ണി ഡയമണ്ട്‌സിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top