ന്യൂഡൽഹി:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇന്ത്യക്കാരനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നും മണിക്കൂറോളം നീന്തി സുന്ദര്‍ബാന്‍ കാടുകള്‍ കടന്നാണ് 22 കാരിയായ യുവതി ഇന്ത്യയിലെത്തിയത്.
എന്നാല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. റോയല്‍ കൃഷ്ണ ആദ്യം പ്രവേശിച്ചത് ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്ബാനിലേക്കാണെന്നു പോലീസ് അറിയിച്ചു. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തി ലക്ഷ്യസ്ഥാനത്തെത്തി.
എന്നാല്‍ കൃഷ്ണ വന്നത് വെറുതെയായില്ല. മൂന്ന് ദിവസം മുൻപ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണയും കാമുകന് അഭിക്കും വിവാഹിതരായി. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു