Breaking News

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു

കൊൽക്കത്ത: പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. വിവിധ ഭാഷകളിലായി 700 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അഞ്ചു തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ നസ്‌റുൽ മഞ്ച എന്ന ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. രാത്രി 10.30 ഓടെയാണ് ആശുപത്രിയിൽ എത്തുന്നത്. കുഴഞ്ഞ് വീണതിനെത്തുടർന്ന് അദ്ദേഹത്തിന് ചില പരിക്കുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഗായകൻ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി ആരാധകരും ഗായകരും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top