Entertainment

‘എന്റേത്’,പിറന്നാള്‍ ആശംസകളുമായി അമൃത

സംഗീത  സംവിധായകന്‍ ​ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ​ഗായിക അമൃത സുരേഷ്.ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച്‌ ഫേയ്സ്ബുക്കിലൂടെയാണ് പിറന്നാള്‍ ആശംസ അറിയിച്ചത്.

‘ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃതയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ​ഗോപി സുന്ദറിനെയാണ് ഫോട്ടോയില്‍ കാണുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരുടെയും നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പിറന്നാള്‍ ആശംസിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം നിരവധി പേര്‍ വിമര്‍ശിച്ചുകൊണ്ടും രം​ഗത്തെത്തുന്നുണ്ട്.

അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷും ​ഗോപി സുന്ദറിന് ആശംസ നേര്‍ന്നിട്ടുണ്ട്. മാന്ത്രികമായ സം​ഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകയും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്. അമൃതയ്ക്കും ​ഗോപി സുന്ദറിനും ഒപ്പമുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top