Breaking News

സംസ്ഥാനത്ത് കാലവർഷം എത്തി,മൂന്ന് ദിവസം മുൻപേ മൺസൂണിൻ്റെ വരവ്

തിരുവനന്തപുരം:തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.സാധാരണ നിലയെ അപേക്ഷിച്ച്‌ മൂന്ന് ദിവസം മുന്‍പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നത്.

അതേസമയം കാലവര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. എങ്കിലും പിന്നീട് മഴ ശക്തിപ്പെ‌ടുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.

അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂണ്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top