കാസർഗോഡ്:28 ദിവസം മുൻപ് പ്രസവിച്ച യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അരമങ്ങാനം ഉലൂജി എസ് ആര് ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സുജിനിയെ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 28 ദിവസം മുൻപാണ് സുജിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. ശ്രേയ എന്നൊരു മകള്‍ കൂടെയുണ്ട് ഇവര്‍ക്ക്.