Alappuzha

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ആലപ്പുഴ:ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ക്കിടെയാണ് ബഷീര്‍ സ്റ്റേജില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്.

‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top