കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് സ്വദേശിനി അരുണിമ പ്രേം (22) ആണ് മരിച്ചത്. പരിക്കേറ്റ അഭിരാമി, വിമല്‍ വ്യാസ് എന്നീ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.
പോണ്ടിച്ചേരി സര്‍വ്വകലാശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെയാണ് അപകടം നടന്നത്. താമസസ്ഥലത്തു നിന്ന് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടന്‍ ജിപ്മര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ഒന്നാം വര്‍ഷ എം എസ് സി വിദ്യാര്‍ത്ഥിനിയാണ് അരുണിമ. രാമനാട്ടുകര രാമചന്ദ്രന് റോഡില്‍ പുതുപറമ്പത്ത് കാനങ്ങോട്ട് പ്രേമരാജിന്റെയും (ഫറോക്ക് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരന്) കെപി ശാലിനിയുടെയും മകളാണ്.