Breaking News

അടുത്ത അഞ്ച് ദിവസം കനത്ത മഴ,ഇടിമിന്നൽ,കാറ്റ്,മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.ആന്ധ്രയിലെ റായല്‍ സീമയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനമാണ് കനത്ത മഴയ്ക്ക് കാരണം.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായിരിക്കും മഴ ശക്തം. കാലവര്‍ഷത്തിന് മുന്നോടിയായി തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും.

അതിനിടെ അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top