Breaking News

രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ, ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്.സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതയോടെ നിറവേറ്റി. ദേശീയ, രാജ്യാന്തരതലങ്ങളില്‍ സംസ്ഥാനത്തിന് പ്രത്യേക അംഗീകാരം ലഭിച്ചു. അടുത്തമാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം മൂന്നുലക്ഷം പിന്നിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപിച്ചതിന്റെ ഇരട്ടിയിലധികം പട്ടയങ്ങള്‍ നല്‍കി. ഇതുവരെ കൈമാറിയത് 33,530 പട്ടയങ്ങളെന്നും മുഖ്യമന്ത്രി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 1600 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 20,750 ഓഫിസുകള്‍ക്ക് കെ-ഫോണ്‍ കണക്ഷൻ. 14000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഉടന്‍ കണക്ഷന്‍ നൽകുമെന്നും മുഖ്യമന്ത്രി. 

900 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. അത് പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. തൊഴിൽ സൃഷ്ടി നൂതന സമൂഹ സൃഷ്ടി ഇവ ലക്ഷ്യം. ഫെബ്രുവരിമുതൽ നടപ്പാക്കി വരുന്ന 100 ദിനപരിപാടി ഇന്ന് പൂർത്തിയാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top