Breaking News

മലബാറിലെ  നാട്ടുശൈലിയാണ് പറഞ്ഞത്, ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നതായി കെ സുധാകരൻ

കൊച്ചി: മുഖ്യമന്ത്രിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മലബാറിലെ  നാട്ടുശൈലിയാണ് താന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്ക് പോയാല്‍ നേരിടും. പരാമര്‍ശത്തിന്റെ പേരില്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

പിണറായി വിജയനെതിരായ ‘ചങ്ങലയ്ക്കിട്ട നായ’ പരാമര്‍ശത്തില്‍ സുധാകരനെ വിമര്‍ശിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top