Breaking News

നടി പല്ലവി ഡേ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയില്‍,അന്വേഷണം

കൊൽക്കത്ത:ബം​ഗാളി നടി പല്ലവി ഡേ മരിച്ച നിലയില്‍. 21 വയസായിരുന്നു.രാവിലെയാണ് പല്ലവിയെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിൽ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. അസാധാരണ മരണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ബം​ഗാളി ടെലിവിഷന്‍ താരമായ പല്ലവി ‘മോന്‍ മാനേ നാ’ എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതു കൂടാതെ രേഷം ജപി, സരസ്വതി പ്രേം തുടങ്ങിയ നിരവധി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

നടിയുടെ അപ്രതീക്ഷിത മരണം ബം​ഗാളി സിനിമാമേഖലയേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top