Alappuzha

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു,ഗുരുതരാവസ്ഥയിൽ

രേണുകPhoto:Anshad Mannar

ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് വെട്ടേറ്റത്.ബന്ധുവായ ജിജിയാണ് വെട്ടിയത്. രേണുകയുടെ നില ഗുരുതരമാണ്.

ഉച്ചഭക്ഷണം കഴിച്ചശേഷം തിരികെ ജോലിസ്ഥലത്തേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top