Breaking News

ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുപേര്‍ വെന്തുമരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന്  തീപിടിച്ച്‌ ഏഴുപേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിലുണ്ടായിരുന്ന ഒൻപത് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ മിശ്ര പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ നിയന്ത്രണവിധേയമായതായി അഗ്നിശമനസേന അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിന് കാരണം ആരുടെയെങ്കിലും ബോധപൂര്‍വമായ കൃത്യവിലോപമാണെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top