Breaking News

കേരളീയരല്ലാത്തവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ സമുദായ സംവരണം അനുവദിക്കില്ല: സുപ്രിംകോടതി

ന്യൂഡൽഹി:ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹെക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ മുസ്ലിം സംവരണത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നേടിയ കര്‍ണാടക സ്വദേശിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രിംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്.

കര്‍ണാടക സ്വദേശി ബി മുഹമ്മദ് ഇസ്മായിലാണ് സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. ഐ ടി വിഭാഗം അസോസിയേറ്റ് പ്രഫസറായായിരുന്നു നിയമനം. ഇത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

ഒരു സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് ജോലി നേടാനാകില്ലെന്ന നിരീക്ഷണമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ നിരീക്ഷണം സുപ്രിംകോടതി ശരിവച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top