Breaking News

വീടിനകത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട്: ചെറൂപ്പയില്‍ വീടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 72 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയാണ് മരിച്ചത്. അടുക്കളയിലാണ് മൃതദേഹം കണ്ടത്.

ജനലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.

ഗ്യാസ് ലീക്കായത് അറിയാതെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണം നടത്തുമെന്ന് എ.സി.പി കെ സുദര്‍ശനന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top