Breaking News

മെയ് 6 മുതല്‍ 28 വരെ കോട്ടയം വഴി ട്രെയിൻ നിയന്ത്രണം,10 മണിക്കൂർ തടയും

കോട്ടയം പാതയില്‍ മെയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.മെയ് 6 മുതല്‍ 22 വരെ രാവിലെ 3 മുതല്‍ 5 മണിക്കൂര്‍ വരെയാണു ഗതാഗത നിയന്ത്രണം. ഏറ്റുമാനൂര്‍ ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം.

23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കും.

മേയ് 23നു റെയില്‍വേ സുരക്ഷാ കമ്മിഷന്‍ പുതിയ പാത പരിശോധിച്ചതിന് ശേഷമായിരിക്കും 28നു പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുക. ഇതോടെ തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top