Breaking News

തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്,സംവാദത്തിൻ്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരെന്നും കോടിയേരി

കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു.

തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.

കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. റെയില്‍ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച്‌ യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

യു ഡിഎഫ് മാറ്റിയ കല്ല് എല്‍ഡിഎഫ് പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച്‌ ആളുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തില്‍ ആരെയൊക്കം ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് കെ റെയില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിപാടിയിലേക്ക് ക്ഷണിക്കുന്നത് സര്‍ക്കാരല്ല. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണ്.

അത് സിപിഎം തീരുമാനിക്കേണ്ട കാര്യവുമല്ലെന്ന് കോടിയേരി പറഞ്ഞു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് കെ റെയിലാണ്. ജോസഫ് സി മാത്യു ആരാണെന്നും കോടിയേരി ചോദിച്ചു.

1 Comment

1 Comment

  1. കണ്ണപ്പൻ താമരക്കുളം

    April 26, 2022 at 12:47 pm

    KSRTC ജീവനക്കാർക്ക് സാലറി കൊടുക്കാൻ പോലും സർക്കാരിന്റെ പക്കൽ പണം ഇല്ല, ആദ്യം KSRTC യേ ലാഭത്തിൽ ആക്കാൻ നോക്കാതെ K-RAIL ന്റെ പോകുന്നത് വീണ്ടും കേരളത്തെ കടത്തിൽ ആക്കുകയേയുള്ളു,K-Rail വന്നാൽ CPI-M പോലുള്ള കമ്യൂണിസ്റ് നേതാക്കളുടെ പോക്കറ്റ് നിറയും കേരളജനത കുറ്റുപാളയെടുക്കും തീർച്ച

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top