സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാര്‍ഥ് ആണ് വരന്. ഏപ്രില്‍ 17ന് ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മൂന്ന് വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യ വിവാഹദിവസം എത്തിയത്. സ്വര്‍ണാഭരണ വിഭൂഷിതയായി അതിസുന്ദരിയായിരുന്നു താരം. മനീഷ മഹേഷ്, ലാവണ്യ, അമൃത നായര്‍ തുടങ്ങി സീരിയല്‍ മേഖലയിലെ നിരവധി താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു.
പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നേരത്തെ ഐശ്വര്യയുടെ സേവ് ദി ഡേറ്റ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വിഡിയോയില്‍ തമിഴ് സ്റ്റൈലിലാണ് താരം എത്തിയത്. വരന് സിദ്ധാര്‍ഥ് ഒമാനിലാണ് ജോലി ചെയ്യുന്നത്.