കൊച്ചി:നടിയെ ആക്രമിച്ചക്കേസിന്റെ തുടർന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാരിയരുടെ മൊഴിയെടുത്തു. കൊച്ചിയിലേ ഒരു ഹോട്ടലിലായിരുന്നു മൊഴിയെടുപ്പ്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദസാംപിളുകൾ മഞ്ജു തിരിച്ചറിഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. കേസിൽ നാളെ ഉച്ചയ്ക്ക് ശേഷം കാവ്യാ മാധവനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാവ്യക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാം എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
Ads by
നടിയെ ആക്രമിച്ച കേസ്;മഞ്ജു വാരിയരുടെ മൊഴിയെടുത്തു
By
April 10, 2022 12:57 pm