Breaking News

കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

പെരുമ്പാവൂർ: കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്തു വയസുകാരൻ മുങ്ങി മരിച്ചു. വായ്ക്കര മൂരുകാവിലാണ് സംഭവം. ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു അപകടം.

രായമംഗലം പോണേക്കുടി പി. എസ്. വേണുഗോപാലിന്റെയും (എസ് ഐ, സ്പെഷൽ ബ്രാഞ്ച്, ആലുവ )അജിതയുടെയും (അധ്യാപിക, ചെമ്പുച്ചിറ ജിഎൽപിഎസ്, കൊടകര ) മകൻ അശ്വിൻ (10)ആണ് മരിച്ചത്.

അപകടത്തിൽപെട്ട കുട്ടിയെ നാട്ടുകാർ കരക്കെത്തിച്ച ശേഷം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല;

മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top