Breaking News

മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി

കൊച്ചി:മൂന്ന് ജില്ലകളിലെ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി വെച്ച്‌ അധികൃതര്‍.എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിര്‍ത്തിവെച്ചത്. പ്രസ്തുത മേഖലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം.

ജനങ്ങളുടെ നിസ്സഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് വകുപ്പിനെ അറിയിച്ചു. പദ്ധതി മേഖലയിലെ താമസക്കാരില്‍ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങള്‍ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകള്‍ കേള്‍ക്കണം. എന്നാല്‍, ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍, നിലവിലെ പഠനം അപ്രായോഗികമാണ്.

രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ്, പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top