ആലപ്പുഴ: കായംകുളത്ത് ജോലിക്കിടെ റെയില്‍വേ ഗേറ്റ് കീപ്പറെ മർദ്ദിച്ചു മാല കവര്‍ന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയുടെ അഞ്ചുഗ്രാം വരുന്ന മാലയാണ് കവര്‍ന്നത്.ബൈക്കിലെത്തിയ മോഷ്ടാവ് അശ്വതി ഇരുന്ന ഗാര്‍ഡ് റൂമില്‍ അതിക്രമിച്ചു കയറി മർദ്ദിച്ച ശേഷം മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. അശ്വതിയുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
റെയില്‍വേ ഗേറ്റ് കീപ്പറെ മർദ്ദിച്ച് മാല കവര്‍ന്നു
By
April 2, 2022 11:23 pm