Breaking News

ഭൂമിയേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം അതുക്കും മേലെ;കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി

കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ ഇരട്ടി വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.”

നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഇടം നല്‍കുന്ന തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറാന്‍ പാടില്ല. ചെറിയ ചെറിയ സംഭവങ്ങള്‍ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടുന്നു. ഇത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം. കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പോലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ചു. കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്.? മുത്തങ്ങയില്‍ അടക്കം മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇതൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കണം. മാധ്യങ്ങള്‍ പറയുന്നത് ജനം പൂര്‍ണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top