Breaking News

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത​ല്ലേ​യെ​ന്ന് കോ​ട​തി,പോ​ലീ​സു​കാ​രി ന​ൽ​ക​ട്ടേ​യെ​ന്ന് സ​ർ​ക്കാ​ർ

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത​ല്ലേ​യെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ പോ​ലീ​സു​കാ​രി​ക്കാ​ണ് ബാ​ധ്യ​ത​യെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി.

ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. ഹ​ർ​ജി അ​വ​ധി​ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. പെ​ണ്‍​കു​ട്ടി​ക്ക് ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്യു​ന്ന വ്യ​ക്തി​പ​ര​മാ​യ കു​റ്റ​ത്തി​ന് സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യേ​ല്‍​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് അ​പ്പീ​ലി​ല്‍ പ​റ​യു​ന്ന​ത്. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്നും ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മാ​ത്രം കു​റ്റ​മാ​ണെ​ന്നും അ​പ്പി​ലി​ൽ പ​റ​യു​ന്നു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top