മലപ്പുറം:നിലമ്പൂരിൽ യുവാവ് തെങ്ങില്‍നിന്ന് വീണുമരിച്ചു. നിലമ്പൂർ ആഢ്യന്‍പാറ പിലാക്കല്‍ ചോല കോളനിയിലെ മണികണ്ഠൻ (38)ആണ് മരിച്ചത്.തെങ്ങില്‍ നിന്ന് തേനെടുക്കാന്‍ കയറിയതായിരുന്നു മണി. പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.ഭാര്യ ഓമന.ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
തേനെടുക്കാന്‍ തെങ്ങിൽ കയറിയ യുവാവ് വീണു മരിച്ചു
By
March 28, 2022 10:05 pm