Business

സ്വർണവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നതാണ് കേരളത്തിലും സ്വര്‍ണ വില ഉയരാന്‍ കാരണം.സ്വര്‍ണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയര്‍ന്നത്.

ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38560 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായ വര്‍ധനയുണ്ടായി. 20 രൂപയാണ് 18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് ഉണ്ടായ വര്‍ധന. അതേസമയം ഒരു പവന്‍ സ്വര്‍ണ വിലയില്‍ 160 രൂപയും ഇന്ന് ഉയര്‍ന്നു.

സംസ്ഥാനത്ത് ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വില. അതേസമയം വെള്ളി വിലയില്‍ നേരിയ വര്‍ധനയുണ്ടായി. ഗ്രാമിന് ഒരു രൂപയാണ് വര്‍ധിച്ചത്. 74 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top