Breaking News

മൊബൈലിൽ ഗെയിം കളിക്കുന്നതിൽ ശാസിച്ചു,11കാരി തൂങ്ങി മരിച്ചനിലയിൽ

കാസർകോട്: മൊബൈലിൽ ഗെയിം കളിക്കുന്നതിൽ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർകോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംന(11) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് സംഭവം. മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞു.പിന്നെയും മൊബൈൽ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈൽ പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ പിണങ്ങിയ വിദ്യാർത്ഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഇത് കണ്ട മാതാവ് മറ്റുള്ളവരെ അറിയിച്ച് മേൽ പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മാതാവ് പഠിക്കാൻ ആവശ്യപ്പെട്ട് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടത്.മൃതദേഹം ഞായറാഴ്ച രാത്രി തന്നെ കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി. തിങ്കൾ രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ചന്ദ്രഗിരി ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അംന.മുഹമ്മദ് അബ്ദുല്ല സഹോദരനാണ്. മേൽ പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top