കൊച്ചി:ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ഖേദമില്ലെന്ന് ജെബി മേത്തർ. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിയും ആലുവ നഗരസഭാംഗവും കൂടിയായ ജെബി അൻവർ സാദത്ത് എംഎൽഎക്ക് ഒപ്പം വോട്ടർമാരെ കാണാനെത്തിയപ്പോഴാണ് പ്രതികരണം. നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താൻ ഉൾപ്പെടെ ഒരുപാടുപേർ സെൽഫി എടുത്തതെന്നും ജെബി പറഞ്ഞു. തന്റെ സ്ഥാനാൻഥിത്വത്തിന് എതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും കോൺഗ്രസിൽ ആർക്കും ആരെയും വിമർശിക്കാമെന്നും ജെബി മേത്തർ പറഞ്ഞു.
ദിലീപ് വന്നത് അതിഥിയായി,സെൽഫി എടുത്തതിൽ ഖേദമില്ലെന്ന് ജെബി മേത്തർ
By
March 20, 2022 10:01 am