തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ്ണവില ഇന്നും കുറഞ്ഞത്.സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.
ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില. അതേസമയം ഓള് മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് ഇന്നും ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില.