Breaking News

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

തൃശൂർ:സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 164 ലേക്ക് എത്തി. വര്‍ദ്ധിച്ച് വരുന്ന ഉത്പാദന ചിലവ് മൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വന്നതുമാണ് വില വര്‍ദ്ധനവിന് കാണമായത്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കോഴിതീറ്റക്ക് സര്‍ക്കാര്‍ സബ്സീഡി അനുവദിക്കണമെന്നാണ് കോഴി കര്‍ഷകരുടെ ആവശ്യം.

 ഡിസംബർ- ജനുവരി മാസങ്ങളിൽ വില വൻ തോതിൽ കുറയുകയും കോഴിത്തീറ്റയുടെ വില ക്രമതീതമായി വർധിച്ചതിനാലും ചെറുകിട ഫാമുകൾ പൂട്ടുന്നതിന് കാരണമായി. 97 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉത്പാദന ചിലവ് ഇപ്പോൾ 103 രൂപ വരെ എത്തി.ഇത് കേരളത്തിലെ ചെറുകിട കോഴി കർഷകരെ കോഴി വളർത്തലില്‍ നിന്നും പിന്മാറാൻ ഇടയാക്കി.ഇതോടെ തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോൾ കേരളത്തിന്‌ ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്.ഇതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിതീറ്റക്ക് സബ്സീഡി നിരക്ക് അനുവദിക്കുകയും, കേരള ചിക്കന് നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ മുഴുവൻ കോഴി കർഷകർക്കും നല്‍കി വില നിയന്ത്രിക്കാന്‍ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കേരള പൗൾട്രിഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

കോഴിവില ഉയർന്ന സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോട്ടൽ ഉടമകൾ. ഇതോടെ ഹോട്ടൽ ഭക്ഷണത്തിനും വില ഉയരാനിടയാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top