കൊല്ലം: വാക്കുതര്‍ക്കത്തിനിടെ കൊല്ലം കടയ്ക്കലില്‍ യുവാവിന് തലയ്ക്കു വെടിയേറ്റു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ സ്വദേശി റഹീം(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടയ്ക്കല്‍ തച്ചോണം അഞ്ചുമലക്കുന്ന് സ്വദേശിയും വര്‍ക്ക്ഷോപ്പ് ഉടമയുമായ വിനീതാ(30)ണ് വെടിവച്ചതെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് റഹീമും വിനീതുമായി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും വീണ്ടും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് വടിവയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.”