കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അന്‍സാരി പാര്‍ലര്‍ ഉടമ അനസിനെതിരെയാണ് പരാതി.കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്കി.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് ഇയാള്‍. ഒരാഴ്ചമുമ്ബ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ യുവതികള്‍ മീ ടു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു.