Entertainment

ശബ്ദം നഷ്ടപ്പെട്ടെന്ന് ഹരീഷ് ശിവരാമക്കൃഷ്ണൻ, ആശ്വാസവാക്കുകളുമായി ആരാധകർ

​ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ ​ഗായകന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.ശബ്ദം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 15 ദിവസം ശബ്ദത്തിന് വിശ്രമം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്സ് റെസ്റ്റ്’- എന്നാണ് ഹരീഷ് കുറിച്ചത്.

അതിനു പിന്നാലെ ആശ്വാസ വാക്കുകളുമായി നിരവധി ആരാധകരാണ് എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കൂ.ആ ശബ്ദം കേള്‍ക്കാന്‍ ഞങ്ങളും കാത്തിരിക്കാം.- എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഹരീഷും സിത്താര കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള ​ഗായകര്‍ യൂറോപ്യന്‍ ട്രിപ്പിന് പോയിരുന്നു. യുകെയിലും അയര്‍ലന്‍ഡിലുമായി നിരവധി ഷോകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top