COA

സിഒഎ സംസ്ഥാന സമ്മേളനം:ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം ജില്ല ടീം ജേതാക്കളായി

കൊച്ചി:കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം ജില്ല ജേതാക്കളായി.ഫൈനലില്‍ കേരളവിഷന്‍ സ്റ്റാഫ് ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എറണാകുളം വിജയിച്ചത്.

ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തിലാണ് എറണാകുളത്തിന്റെ വിജയം. ഫൈനലില്‍ എട്ടു വിക്കറ്റുകള്‍ക്ക് ആണ് എതിരാളികളായ കേരള വിഷന്‍ സ്റ്റാഫ് ടീമിനെ പരാജയപ്പെടുത്തിയത്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം രാവിലെ കൊച്ചി എംഎല്‍എ കെജെ മാക്‌സി നിര്‍വ്വഹിച്ചു.

സി.ഒ എ സംസ്ഥാനപ്രസിഡന്റ് അബുബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരുന്നുസംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ. വിജയകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍
സുധീര്‍ സി.ആര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. സി ഒ എ സംസ്ഥാന കമ്മറ്റി ടീം,കേരളവിഷന്‍ സ്റ്റാഫ് ടീം,എറണാകുളം ജില്ലാ കമ്മിറ്റി ടീം,കേരളവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സ് ടീം എന്നി 4 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. സി.ഒ. എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു
സംസ്ഥാന ട്രഷറര്‍ പി.എസ് സിബി അധ്യക്ഷനായിരുന്നു.ജ്യോതികുമാര്‍ വി എസ്‌സജീവ് കുമാര്‍ കെ .കെ സി സി എല്‍ എംഡി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചുടുര്‍ണ്ണമെന്റിലെ വ്യക്തിഗത മികവിനുള്ള പുരസ്‌കാരങ്ങള്‍ യദുകൃഷണ വിനോദ് കുമാര്‍ ബിനോയ്ബിനീഷ് എന്നിവര്‍ ഏറ്റുവാങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top