Breaking News

മൂവാറ്റുപുഴയിൽ ഇന്നലെ അപകടമുണ്ടായ സ്ഥലത്ത് ഇന്നും അപകടം:രണ്ട് മരണം

കൊച്ചി: മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ടു പേർ മരിച്ച ഈസ്റ്റ് മാറാടിയിൽ ഇന്നും രണ്ട് അപകട മരണം. ആലുവ സ്വദേശികളായ ഗീത, ഭാഗ്യലക്ഷ്മി എന്നിവരാണ് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരുടെ നില ഗുരുതരമാണ്. പിക്കപ്പിന്റെ ഡ്രൈവർക്കും പരുക്കേറ്റ് ചികിത്സയിലാണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂർ പുലിയന്നൂർ സ്വദേശികളായ മണലൂർ മഠം ശാന്തി(38), രാമചന്ദ്രൻ(38), എറണാകുളം കാക്കനാട് ട്രാവൻകൂർ റെസി‍ഡൻസിയിലെ താമസക്കാരൻ മഹാദേവൻ ഹരിഹര അയ്യർ(33), പിക്കപ്പിന്റെ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി പാലത്തിങ്കൽ പി.എസ്. അൻസൽ എന്നിവരാണ് കോലഞ്ചേരിയിൽ ചികിത്സയിലുള്ളത്. മരിച്ച രണ്ടു പേരുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഈസ്റ്റ് മാറാടിയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർ മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top